കോവിഡ്: ജാബുവ ബിഷപ് ബേസില്‍ ഭാരിയ അന്തരിച്ചു

ഇന്‍ഡോര്‍: ബിഷപ് ബേസില്‍ ഭാരിയ (55) കോവിഡ് ബാധിച്ചു മരണമടഞ്ഞു. ചികിത്സയിലിരിക്കവെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു.

മധ്യപ്രദേശിലെ ജാബുവ രൂപതയുടെ ഇടയനായിരുന്നു ബേസില്‍ ഭാരിയ. എസ് വി ഡി സന്യാസസമൂഹാംഗമായിരുന്നു. 1986 മെയ് അഞ്ചിനായിരുന്നു പൗരോഹിത്യസ്വീകരണം. 2015 ജൂലൈ 18 ന് മെത്രാനായി. പഞ്ചകുല്‍ സ്വദേശിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.